കണ്ണൂര്‍: കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ പരാതിക്കാരനായ ടിവി പ്രശാന്തന് സര്‍ക്കാര്‍ ജീവനക്കാരന്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണമാണ് നവീന്‍ ബാബുവിനെതിരെ ഉന്നയിക്കപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് എങ്ങനെ പെട്രോള്‍ പമ്പ് തുടങ്ങും എന്ന ചോദ്യവും ഉയരുന്നുണ്ട്്. സര്‍ക്കാര്‍ ജീവനക്കാര്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നത് സര്‍വീസ് റൂള്‍സിന് എതിരാണ്.
പരിയാരം മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാരനായി എടുത്ത് പിണറായി സര്‍ക്കാരാണ് സ്ഥിരനിയമനം നല്‍കിയത്. കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥിന്റെ അന്തരവനാണ് പ്രശാന്ത്. എകെജി സെന്റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയുടെ ്അടുത്ത ബന്ധുവാണ്.
പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നവീന്‍ ബാബുവിനെ കണ്ടിരുന്നതായി സംരംഭകനായ ടി വി പ്രശാന്തന് പറയുന്നത്. പല കാരണങ്ങളും പറഞ്ഞ് നവീന്‍ ബാബു അനുമതി വൈകിപ്പിച്ചു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും നിര്‍വാഹമില്ലാതെ പൈസ നല്‍കിയെന്നും പ്രശാന്തന് പറയുന്നു. കൈക്കൂലി നല്‍കുന്നതും കുറ്റകരമാമൈന്നിരിക്കെ അതും പ്രശാന്തന്റെ ജോലി പോകാന്‍ കാരണമാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ പ്രശാന്ത് , പെട്രോള്‍ പമ്പ് ഏജന്‍സി എടുത്തത് ബിനാമി ആയിട്ടാണോ എന്നും സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: