മുംബൈ:: ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന കാറാണ് മാരുതി സുസുകിയുടെ പുതിയ ബലേനോ. മികച്ച ഡിസൈനില്‍ രൂപകല്പന ചെയ്തതോടെയാണ് ബലേനോയ്ക്ക് ആവശ്യക്കാര്‍ കൂടിയത്. ഇപ്പോള്‍ രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് എന്ന വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് മാരുതിയുടെ ബലേനോ.
ബലേനോയുടെ വില്പന വീണ്ടും വര്‍ധിപ്പിക്കാന്‍ പുതിയൊരു ആകര്‍ഷണം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് മാരുതി സുസുകി ഇപ്പോള്‍. ബലേനോയുടെ പുതിയ റീഗൽ എഡിഷൻ ആണ് മാരുതി സുസുകി ഇപ്പോള്‍ ലോഞ്ച് ചെയ്തത്. പുതിയ കാലത്തിന്റെ ബലേനോ എന്നാണ് ഇതിനെ വിളിക്കുന്നത്.
ഇതിന് ഒരു സിഎന്‍ജി മോഡല്‍ ഉണ്ട്. പ്രകൃതി വാതകത്തില്‍ ഓടുന്ന മോഡല്‍. ഇതിന്റെ മൈലേജ് എത്രയാണെന്നറിയാമോ? 30 കിലോമീറ്റര്‍ ആണ്. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ നിരവധി പേര് ഈ കാര്‍ വാങ്ങാന്‍ എത്തുമെന്ന് ഉറപ്പാണ്. കാറിന്റെ പെട്രോൾ പതിപ്പ് ലിറ്ററിന് 22.35 മുതൽ 22.94 കിലോമീറ്റർ വരെ മൈലേജ് കിട്ടും.
ബലേനോ റീഗൽ എഡിഷന്റെ പ്രത്യേകതകള്‍
ഫ്രണ്ട് ആൻഡ് റിയർ അണ്ടർബോഡി സ്പോയിലർ, ഫോഗ് ലാമ്പ് ഗാർണിഷ്, ബോഡി സൈഡ് മോൾഡിംഗ് എന്നിവ പ്രത്യേകതകളാണ്. പുതിയ ഗ്രിൽ അപ്പർ ഗാർണിഷ് ഉണ്ട്. പുത്തന്‍ ട്രെന്‍ഡിലുള്ള സീറ്റ് കവറുകൾ, വ്യത്യസ്തമായ ഇൻ്റീരിയർ സ്റ്റൈലിംഗ് കിറ്റ്, വിൻഡോ കർട്ടനുകൾ, ഓൾ-വെതർ 3D മാറ്റുകൾ എന്നിവ ക്യാബിന്റെ മുഖ്യ ആകർഷണങ്ങള്.
റീഗൽ എഡിഷന് 360-ഡിഗ്രി ക്യാമറ, കളർ ഹെഡ്-അപ്പ് ഡിസ്പ്ലേ, എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിറർ, 22.86 സെൻ്റീമീറ്റർ ഡിസ്പ്ലേയുള്ള സ്മാട്ട് പ്ലേ പ്രോ പ്ലസ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം തുടങ്ങിയവയും ലഭിക്കും. കൂടാതെ, വാഹനത്തിൽ നെക്സ സേഫ്റ്റി ഷീൽഡ് സജ്ജീകരിച്ചിരിക്കുന്നു, അതിൽ ആറ് എയർബാഗുകൾ, ഇഎസ്പി, ഹിൽ ഹോൾഡ് അസിസ്റ്റ്, EBD ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ ഉൾപ്പെടുന്നു.
ഇപ്പോഴത്തെ ബലേനോയ്ക്ക് 6.60 ലക്ഷം മുതൽ 9.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. റീഗൽ എഡിഷനില്‍ ആൽഫ വേരിയന്റിന് അധികമായി 45,820 രൂപയും, സീറ്റ മോഡലിന് 50,428 രൂപയും ആണ് അധികവില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: