തിരുവനന്തപുരം: എണ്‍പത് കഴിഞ്ഞവരുടെ പെന്ഷന് പരിഷ്കരണ കുടിശികയും ഡിഎ കുടിശികയും അടിയന്തരമായി നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്.
ആവശ്യമെങ്കില്‍ പരാതിക്കാര്‍ സര്‍ക്കാരിന് നിവേദനം നല്‍കണമെന്നും ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തീരുമാനമെടുക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു. എണ്‍പത് കഴിഞ്ഞവര്‍ ദുര്‍ബല വിഭാഗത്തിലുള്ളവരാണെന്നും ഇവര്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു.
തീരുമാനം രണ്ടാഴ്ചയ്ക്കകം കമ്മിഷനെ അറിയിക്കണം. പെന്ഷന് പരിഷ്ക്കരണ കുടിശിക പൂര്‍ണമായി ലഭിക്കാതെ, 2019 ജൂലൈ മുതല്‍ കഴിഞ്ഞ ഏപ്രില്‍ വരെ 77000 സര്‍വീസ് പെന്‍ഷന്‍മാര്‍ മരിച്ചുപോയതായി വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരനായ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍ നല്കിയ പരാതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: