ജയ്പൂര്‍: കാര്‍ കത്തിപിടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. കത്തിയമർന്ന് തീഗോളമായ കാർ മുന്നോട്ടുപാഞ്ഞാണ് കാഴ്ച്ചക്കാർക്കിടയിൽ ഭീതി പരത്തിയത്. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവറായ ജിതേന്ദ്ര ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ അത്യാഹിതം ഒഴിവായി. എന്നാല്‍ കാറിന് തീപിടിച്ചതോടെ ഹാന്‍ഡ് ബ്രേക്കിന് തകരാറുണ്ടാവുകയും പിന്നാലെ മുന്നോട്ട് പായുകയുമായിരുന്നു. ജയ്പൂരിലെ സോദാല മേഖലയില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
Ghost Rider, Jaipur Edition
pic.twitter.com/BTQHTewAx3— Ghar Ke Kalesh (@gharkekalesh) October 13, 2024
തീപിടിച്ചതിനെ തുടര്‍ന്ന് ഹാന്‍ഡ് ബ്രേക്ക് തകരാറിലായതോടെ കാര്‍ താഴേക്ക് ഉരുണ്ടുനീങ്ങാന്‍ തുടങ്ങുകയായിരുന്നു. അതിവേഗം പാഞ്ഞുവന്ന കത്തുന്ന കാര്‍ റോഡില്‍ ഒരു മോട്ടോര്‍ സൈക്കിളിനെ ഇടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് നിഗമനം. എലിവേറ്റഡ് റോഡില്‍ നിന്ന് താഴേക്ക് നീങ്ങിയ ശേഷം കത്തുന്ന കാര്‍ ഒടുവില്‍ ഡിവൈഡറില്‍ ഇടിച്ച് നിന്നു, പിന്നാലെയെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: