പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. പതിനെട്ടാംപടിക്കു താഴെയുള്ള ആഴിയില്‍ അഗ്നി പകര്‍ന്ന ശേഷം അയ്യപ്പ ഭക്തരെ പടികയറി ദര്‍ശനത്തിനനുവദിക്കും. നാളെ പ്രത്യേക പൂജകളൊന്നുമില്ല.
ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് 17ന് രാവിലെ തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കും. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാകും ക്ഷേത്ര നടകള്‍ തുറക്കുക. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് നട അടയ്ക്കും. മണ്ഡലകാലത്തിനു തുടക്കം കുറിച്ച് നവംബര്‍ 15നാണ് നട വീണ്ടും തുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: