ലക്നൗ : അയോധ്യയിലും സുൽത്താൻപൂരിലും നിയമവിരുദ്ധമായി മതപരിവർത്തനം നടത്തിയ എട്ട് പേരെ അയോധ്യ പോലീസ് കസ്റ്റഡിയിലെടുത്തു. പുരകലന്ദർ മേഖലയിൽ ക്രിസ്ത്യൻ മതവിശ്വാസികളുടെ പ്രാർത്ഥനായോഗം വിളിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് ഓഫീസർ അശുതോഷ് തിവാരി പറഞ്ഞു.
പുരകലന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിർ നർസിംഗ്പൂർ ഗ്രാമത്തിലെ മജ്രെ മജ്ഹൗലിയയിൽ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുകയായിരുന്നു. ഹിന്ദു സമുദായത്തിലെ ആളുകളെ മതപരിവർത്തനം ചെയ്യുന്നതായി പുരകലന്ദർ പോലീസിന് വിവരം ലഭിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത്, ബജ്രഞ്ച് ദൾ പ്രവർത്തകരും സ്ഥലത്തെത്തി. പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് 8 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
സുൽത്താൻപൂരിലെ മഹുവാരിയ മേഖലയിൽ അനധികൃത മതപരിവർത്തന നടത്തിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദീപ മൗര്യ എന്ന സ്ത്രീയുടെ വീട്ടിൽ വച്ച് സാൽവിനും ഭാര്യ സൈനി സാൽവിനും ക്രിസ്തുമതത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തതായി പ്രദേശവാസികൾ പറഞ്ഞു. പോലീസ് എത്തിയതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. ചിലർ സമീപത്തെ വീടുകളിൽ ഒളിച്ചു. ഞായറാഴ്ചകളിൽ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ മറ്റൊരു മതത്തിലേക്ക് മാറുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: