ന്യൂദല്‍ഹി: ബിഎംഎസ് ഇന്‍ഷുറന്‍സ് സെക്ടറിന്റെ നേതൃത്വത്തില്‍ കേന്ദ്രധന മന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തി. ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
എല്‍ഐസി ഏജന്റുമാരുടെ കമ്മിഷന് തിരിച്ചു പിടിക്കുവാനുള്ള നീക്കം, ഗ്രാറ്റുവിറ്റി റിവിഷന്‍, എല്‍ഐസി ഏജന്റുമാരെ ഇഎസ്ഐ പരിധിയില്‍പ്പെടുത്തുക, വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയവ ഉന്നയിച്ചു. ബിഎംഎസ് ഓര്‍ഗനൈസിങ് സെക്രട്ടറി ബി. സുരേന്ദ്ര ജി, പ്രഭാരിമാരായ ഗിരീഷ് ആര്യ, സോമേഷ് ബിശ്വാസ്, ബിഎല്‍ഐഎഎസ് ദേശീയ ജനറല്‍ സെക്രട്ടറി ജെ വിനോദ്കുമാര്‍, സിയാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: