കോഴിക്കോട്: ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ 13ാമത് ‘രൈക്വഋഷി’ പുരസ്കാരം ജൈവകൃഷി ആചാര്യനും ‘ഒരേ ഭൂമി ഒരേ ജീവന്’പരിസ്ഥിതി സംരക്ഷണ സംഘടനയുടെ സ്ഥാപകാംഗവുമായ ആലപ്പുഴ മുഹമ്മ സ്വദേശി കെ.വി. ദയാലിന്.
ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ 25ാം വാര്‍ഷികദിനമായ ഈ മാസം 31ന് വൈകിട്ട് മൂന്നിന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയര്മാന് എല്‍.ഗിരീഷ് കുമാര്‍ പുരസ്കാരം സമ്മാനിക്കും. ആര്‍ട്ടിസ്റ്റ് മദനന് രൂപകല്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉള്‍പ്പെട്ടതാണ് പുരസ്കാരം.
ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ സ്ഥാപകനും ബി.ജെ.പി. മുന്‍ ദേശീയ നിര്‍വ്വാഹകസമിതി അംഗവുമായ സി.എം.കൃഷ്ണനുണ്ണിയുടെ 10ാം അനുസ്മരണ പ്രഭാഷണം ബിജെപി ഉത്തര മേഖലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന് നിര്‍വ്വഹിക്കും.
മുഹമ്മയിലെ ഒരേക്കര്‍ മണല്‍പ്പരപ്പ് 22 വര്‍ഷത്തെ ശ്രമഫലമായി കാടായും അര ഏക്കറില്‍ കൃഷിക്കായി ഒരു മൈക്രോ മോഡലും സൃഷ്ടിച്ചെടുത്തത് കണക്കിലെടുത്താണ് കെ.വി.ദയാലിന് അവാര്‍ഡ് നല്കി ആദരിക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വനമിത്ര പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്. നിലവില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ ജൈവ കൃഷി കോഴ്സിന്റെ ചീഫ് കോര്‍ഡിനേറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: