തിരുച്ചിറപ്പള്ളി: സാങ്കേതിക തകരാര്‍ മൂലം തിരുച്ചിറപ്പള്ളിയില്‍ മൂന്ന് മണിക്കൂറിലേറെയായി ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം സുരക്ഷിതമായി നിലത്തിറക്കി.വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടിയാണ് ഏറെ നേരം ആകാശത്ത് വിട്ടമിട്ട് പറന്നത്.
വിമാനത്തിലുണ്ടായിരുന്നത് 141 പേരാണ്.വിമാനത്തിന്റേത് അടിയന്തര ലാന്‍ഡിംഗ് അല്ലെന്നും സാങ്കേതിക തകരാര്‍ മൂലമുണ്ടായ സുരക്ഷിത ലാന്‍ഡിംഗ് ആണെന്നും സിഐഎസ്എഫ് സ്ഥിരീകരിച്ചു. വിമാനത്തിലുള്ള ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വെളളിയാഴ്ച വൈകിട്ട് 5.40 നാണ് ട്രിച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്.പിന്നാലെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ പിഴവ് കണ്ടെത്തി.രാത്രി 8.10 നാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. അടിന്തരമായി ലാന്‍ഡിംഗിനായി വിമാനത്താവളത്തില്‍ എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ 20 ആംബുലന്‍സും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: