ഉജ്ജയിനി ; മധ്യപ്രദേശിലെ ഉജ്ജയിനിയിൽ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ കലീം ഖാൻ വെടിയേറ്റ് മരിച്ചു . വസീർ പാർക്ക് കോളനിയിൽ സ്ഥിതി വീട്ടിൽ വച്ചാണ് സംഭവം. . നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കലീം വെടിയേറ്റ് കിടക്കുന്നത് കണ്ടത് . ഉടൻ തന്നെ ഈ വിവരം നീലഗംഗ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേ സമയം, അന്വേഷണത്തിൽ മരിച്ച കലീം ഖാൻ ഭാര്യ നീലോഫർ, മൂത്തമകൻ ഡാനിഷ്, ഇളയമകൻ മന്തു എന്ന ആസിഫ് എന്നിവരുമായി ദീർഘകാലമായി സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതേതുടര് ന്ന് ഭാര്യയും മക്കളും ചേർന്ന് കലീമിനെ കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം . നിലവിൽ നീലോഫർ, ഇളയ മകൻ ആസിഫ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂത്തമകൻ ഡാനിഷ് ഇപ്പോഴും ഒളിവിലാണ്.
സ്വത്ത് തർക്കത്തിന്റെ പേരിൽ മക്കളും, ഭാര്യയും കലീമുമായി തർക്കം പതിവായിരുന്നുവെന്ന് കലീമിന്റെ ബന്ധു നസറുദ്ദീൻ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ നാല് ദിവസമായി താനും ഇവിടെ താമസിച്ചിരുന്നു.കലീം ഖാൻ തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ഭാര്യ നീലോഫറിന്റെ പേരിലാണ് എഴുതിയിരുന്നത് . എന്നാൽ അടുത്ത കാലത്തായി ഈ സ്വത്ത് തന്റെ പേരിൽ തിരികെ ലഭിക്കണമെന്ന് കലീം ആഗ്രഹിച്ചിരുന്നു. ഇതാണ് തർക്കത്തിനിടയാക്കിയതെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: