കണ്ണൂര്‍: വിജയദശമിയോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പ് ‘സൗപര്‍ണ്ണിക’ പ്രകാശനം ചെയ്തു.
കണ്ണൂര്‍ ചിറക്കല്‍ ചാമുണ്ഡി കോട്ടത്ത് നടന്ന ചടങ്ങില്‍ തെയ്യം കലാകാരന് പദ്മശ്രീ ഇ.പി. നാരായണന് പെരുവണ്ണാന് ചിറക്കല്‍ കോവിലകം അംഗം സുരേഷ് വര്‍മ്മയില്‍ നിന്നും പുസ്തകം സ്വീകരിച്ച് പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ ജന്മഭൂമി കണ്ണൂര്‍ എഡിഷന് അസി. സര്‍ക്കുലേഷന്‍ മാനേജര്‍ ഒ. രാഗേഷ്, സീനിയര്‍ മാര്‍ക്കറ്റിങ് എക്സി. ഒ.കെ. സന്തോഷ്, ഗണേഷ്മോഹന്‍, കെ. സതീശന്, കെ.ടി. ജയദേവ് കുമാര്‍, കെ.കെ. പത്മനാഭന്, രഞ്ജിത്ത് നാരായണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: