ചണ്ഡീഗഢ് : ഹരിയാനയില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കാസ്റ്റിംഗ് കൗച്ച് നടന്നുവെന്ന ആരോപണമവുമായി ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡേ. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആവശ്യപ്പെട്ടു.
കെ.സി. വേണുഗോപാലിനെതിരെ അശോക് വാങ്കഡെ നടത്തുന്ന കാസ്റ്റിംഗ് കൗച്ച് ആരോപണത്തിന്റെ വീഡിയോ:
Ashok Wankhede is unrelenting on his charge of casting couch against senior Congress leader KC Venugopal. The silence of the Congress party is adding legitimacy to the allegations.
Earlier, Congress’s Simi Rose Bell and Sharda Rathore, a two term MLA, from Haryana, have… https://t.co/U132VyTm2u pic.twitter.com/5hpXGOa4Qh
— Amit Malviya (@amitmalviya) October 10, 2024
സ്ഥാനാര്‍ത്ഥി ടിക്കറ്റ് വിതരണം ചെയ്തതില്‍ ലൈംഗിക താല്പര്യത്തിനും മുന്‍തൂക്കം നല്‍കിയെന്ന ശക്തമായ ആരോപണമാണ് ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡേ ഉയര്‍ത്തിയിരിക്കുന്നത്. ഇതുവരെ കോണ്‍ഗ്രസ് നേതാക്കളാരും ഈ ആരോപണത്തിന് മറുപടി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടെ മൗനം കുറ്റസമ്മതമാണെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറയുന്നു.
Senior journalist Ashok Wankhede and someone known to speak for the Congress, makes a shocking allegation involving Congress OGS KC Venugopal.
Wankhede alleges casting couch in ticket distribution and goes on to ask, “क्या हरियाणा प्रदेश आपका (KCV) अयाशी का अड्डा बन गया है?” pic.twitter.com/7HDXipMrkC
— Amit Malviya (@amitmalviya) October 9, 2024
നേരത്തെ കേരളത്തില്‍ നിന്നുള്ള സിമി റോസ്ബെല്‍ ജോണും രണ്ട് തവണ ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ ശാരദ റാത്തോഡും കോണ്‍ഗ്രസിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആരോപണം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് മുന്നിലേക്ക് വരണമെങ്കില്‍ കാസ്റ്റിംഗ് കൗചിന് വഴങ്ങണമെന്നായിരുന്നു ഇവരുടെ ആരോപണം. ഇക്കാര്യത്തെക്കുറിച്ച് കെ.സി. വേണുഗോപാല്‍ പ്രതികരിക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
ഹരിയാന എന്താ താങ്കളുടെ ഇത്തരം കളികള്‍ക്കുള്ള കൂടാരമാണെന്ന് കരുതിയോ എന്ന് വരെ രോഷത്തോടെ ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡേ ചോദിക്കുന്നത് കേള്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: