കോട്ടയം: അഴിമതി ആരോപണത്തിന്റെ പേരില്‍ തിങ്കളാഴ്ച സസ്പെന്ഷന്, പിറ്റേന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആ സസ്പെന്ഷന് സ്റ്റേ ചെയ്യുന്നു. അന്ന് ഓഫീസില്‍ എത്തിയപാടെ വിജിലന്‍സ് കൈയോടെ പൊക്കുന്നു. ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കരുനാഗപ്പള്ളി സ്വദേശി ഡോ. എല്‍ മനോജാണ് ഈ കഥയിലെ നായകന്. മൂന്നാറിലെ ചിത്തിരപുരത്തുള്ള ഒരു റിസോര്‍ട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കാന് 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. ഒരു ലക്ഷംരൂപയാണ് മനോജ് ആവശ്യപ്പെട്ടതെന്ന് പറയുന്നു. റിസോര്‍ട്ട് മാനേജര്‍ തുക കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടതോടെ 25000 കുറയക്കുന്നു. തന്റെ പേഴ്സണല്‍ ഡ്രൈവര്‍ രാഹുല്‍ രാജിന്റെ ഫോണ്‍ നമ്പര്‍ മനോജ് മാനേജര്‍ക്ക് നല്കിയ ശേഷം അതിലേക്ക് തുക ഗൂഗിള്‍ പേ ചെയ്യാന്‍ മനോജ് ആവശ്യപ്പെട്ടു. റിസോര്‍ട്ട് മാനേജര്‍ പണം അയച്ചതിനു തൊട്ടുപിന്നാലെ ഓഫീസില്‍ നിന്ന് ഡോ. മനോജിനെയും കട്ടപ്പനയില്‍ നിന്ന് രാഹുല്‍രാജിനെയും വിജിലന്‍സ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: