കോഴിക്കോട്: ബുധനാഴ്ച പയ്യോളിയില്‍ നിന്ന് കാണാതായ നാല് കുട്ടികളെ ആലുവയിലെ ലോഡ്ജില്‍ നിന്ന് കണ്ടെത്തി. പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെയാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ചെരിച്ചില്‍ പള്ളി മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ ഫിനാന്, താഹ, സിനാന്, റാഫിഖ് എന്നിവരെയാണ് കണ്ടെത്തിയത്.സംഭവത്തില്‍ പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. കുട്ടികള്‍ എന്തിനാണ് ആലുവയിലെത്തിയതെന്നോ തുടർന്നും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പയ്യോളി അങ്ങാടിയിലെ ചെരിച്ചില്‍ പള്ളിയിലെ മദ്രസ വിദ്യാർഥികളെ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കാണാതായത്. പള്ളിയില്‍ താമസിച്ച് ഖുർആൻ പഠനവും സ്കൂള്‍ പഠനവും നടത്തി വരികയായിരുന്നു. വൈകീട്ട് നാലരയോടെയാണ് ഇവരെ കാണാതായ വിവരമറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: