തൃശൂര്‍: നിയമന തട്ടിപ്പിനിരയായ അധ്യാപിക സ്കൂള്‍ മാനേജരുടെ വീടിന് മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കൂരിക്കുഴി എ.എം.യു.പി. സ്കൂള്‍ മാനേജരായിരുന്ന വലപ്പാട് കോതകുളം സ്വദേശി പ്രവീണിന്റെ വീടിന് മുന്നിലാണ് ആത്മഹത്യാശ്രമം നടന്നത്.
എറണാകുളം വൈറ്റില സ്വദേശിനി യുവതിയില്‍ നിന്ന് അധ്യാപക ജോലിക്കായി പ്രവീണ്‍ 27 ലക്ഷം രൂപ വാങ്ങിയതായാണ് ആരോപണം. ആരോപണ വിധേയനായ കയ്പമംഗലത്ത് സ്കൂള്‍ മാനേജരായ പ്രവീണ്‍, വാഴൂര്‍ നിയമന തട്ടിപ്പിന് നേരത്തെ അറസ്റ്റിലായിരുന്നു.
2012 മുതല്‍ പ്രവീണ്‍ പലരില്‍ നിന്നായും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇതേ സ്കൂളിലെ അധ്യാപകരായ ഏഴുപേര്‍ നല്കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. 25 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ അധ്യാപകരില്‍നിന്നും വാങ്ങിയതായി പരാതിയില്‍ പറയുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് നിയമനം നല്‍കുകയോ നിയമനം നടത്തിയവര്‍ക്ക് ശമ്പളം നല്‍കുകയോ ചെയ്തില്ല. ഇത് രണ്ടും ലഭിക്കാതെ വന്നതോടെ അധ്യാപകര്‍ പൊലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: