തൃശൂര്‍: കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സി.പി.എമ്മില്‍ കൂട്ട അച്ചടക്ക നടപടി. തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വര്‍ഗീസ് കണ്ടംകുളത്തിയെ ഏരിയാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി.
ഒല്ലൂര്‍ ഏരിയാ സെക്രട്ടറി കെ.പി. പോളിനെ സസ്പെന്‍ഡ് ചെയ്തു.ഒരു വര്‍ഷത്തേക്കാണ് സസ്പന്ഷന്.ബാങ്ക് മുന്‍ പ്രസിഡന്റും ഒല്ലൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ റിക്സണ് പ്രിന്‍സനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ വായ്പ അനുവദിച്ചതില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. ഇതിലാണ് നേതാക്കള്‍ക്കെതിരായ നടപടി. തൃശൂര്‍ ജില്ലാ കമ്മിറ്റി അച്ചടക്ക നടപടികള്‍ അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: