തിരുവനന്തപുരം: നിലവില്‍ നല്കുന്ന ദ്വൈമാസബില് പ്രതിമാസമാക്കുന്നതു സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷന് കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വകുപ്പു മന്ത്രി കെ. കൃഷ്ണന് കുട്ടി അറിയിച്ചു. എന്നാല്‍ ഇതിനു കഴിയുമോ എന്ന് കെഎസ്ഇബി പരിശോധിക്കുന്നുണ്ട് . ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ത്ഥം വന്‍കിട ഉപഭോക്താക്കള്‍ക്ക് പ്രതിമാസ ബില്‍ നല്‍കാനാണ് ഉദ്യേശിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികളായതായി മന്ത്രി അറിയിച്ചു. ഈ ഘട്ടം 2026 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24078 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും വാങ്ങി. ഇതിനായി 12982.59 കോടി രൂപ ചെലവാക്കി. മുന്‍വര്‍ഷത്തേക്കാള്‍ 2432 ലക്ഷം യൂണിറ്റ് ആണ് വാങ്ങിയത്. അധികമായി 1741.97 കോടി രൂപ ചെലവായെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: