ശ്രീനഗർ : കശ്മീരിൽ ടെറിട്ടോറിയൽ ആർമി സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ കൊക്കർനാഗ് ഷാംഗസിൽ നിന്നാണ് സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയത് . മറ്റൊരു സൈനികൻ ഇവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ത്യൻ ആർമിയുടെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്ത സംഘമാണ് പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തുന്നത്. സൈനികനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കാൻ സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തുകയാണ്.
2020ലും ഭീകരർ സമാനമായ രീതിയിൽ സൈനികനെ തട്ടിക്കൊണ്ടുപോയിരുന്നു. ടെറിട്ടോറിയൽ ആർമി സൈനികൻ ഷാക്കിർ മൻസൂർ വാഗെയെയാണ് അന്ന് കശ്മീരിൽ നിന്ന് തട്ടിക്കൊണ്ടുപോയത് . സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം വീട്ടുകാർ ഷാക്കിറിന്റെ വസ്ത്രങ്ങൾ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി.
ബക്രീദിന് ഷാക്കിർ തന്റെ വീട്ടിലേക്ക് പോയിരുന്നു ഈ സമയത്തായിരുന്നു ഭീകരർ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത് . ഒപ്പം സൈനികന്റെ കാറും ഭീകരർ കത്തിച്ചു. ദക്ഷിണ കശ്മീരിലെ ബാലാപൂരിൽ 162-ടിഎയിലാണ് ഷാക്കിറിനെ നിയമിച്ചിരുന്നത്. ഏറെ തെരച്ചിൽ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ല. ഒരു വർഷത്തിന് ശേഷം സെപ്തംബറിലാണ് ഷാക്കിറിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: