വയനാട്:മലവെള്ളപ്പാച്ചിലില്‍ നൂല്‍പ്പുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റല്‍ മതില് തകര്‍ന്നു. നൂല്‍പ്പുഴ കല്ലൂര്‍ 67 രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ മതിലാണ് തകര്‍ന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത മഴയില്‍ സമീപത്തെ വനത്തില്‍ നിന്നും മലവെള്ളം ഇരച്ചെത്തിയാണ് മതില് തകര്‍ന്നത്. ഹോസ്റ്റല്‍ കെട്ടിടത്തിനകത്തും വെള്ളം കയറി. തക്കുംപ്പറ്റ നാല് സെന്റ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. ഇവിടെ ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു.
വയനാട്ടില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ ഇല്ലെങ്കിലും മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരും, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്കി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അധികൃതരെ ബന്ധപ്പെടണം. വാര്‍ഡ് മെമ്പര്‍മാരുമായോ വില്ലേജ് ഓഫീസര്‍മാരുമായോ ബന്ധപ്പെടാനാണ് അറിയിപ്പ്. ജില്ലയില്‍ ഉച്ചക്ക് ശേഷമാണ് ഓറഞ്ച് ജാഗ്രത പ്രഖാപിച്ചത്.
മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: