ടെഹ് റാന്‍ : ഇറാന്റെ അതിശക്തമായ സേനയാണ് ഖുദ് സ് സേന. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ ജിസി) സേനയാണ് ഖുദ് സ് സേന. പക്ഷെ ഈ സേനയുടെ ഇപ്പോഴത്തെ തലവനായ ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനി കൊല്ലപ്പെട്ടിരിക്കാമെന്ന് വാര്‍ത്ത. ഇദ്ദേഹത്തെ കാണാനില്ലെന്നാണ് ഇറാനിലെ ചില വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് ഇറാന്‍ പക്ഷെ മൗനം പാലിക്കുകയാണ്.
കഴിഞ്ഞ ദിവസം വധിക്കപ്പെട്ട ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയുടെ അനുയായി ഹാഷെം സഫിയെദ്ദീനെ വധിക്കാന്‍ ഇസ്രയേല്‍ ലെബനനിലെ തെക്കന്‍ ബെയ് റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ഖുദ് സ് സേന മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനിയ്‌ക്ക് പരിക്കേറ്റിരിക്കാമെന്നാണ് ഇസ്രയേല്‍ മാധ്യമമായ എന്‍12 വിശദീകരിക്കുന്നത്.
ഇസ്രയേല്‍ അതിശക്തമായ ആക്രമണം അഴിച്ചുവിട്ട ലെബനനിലെ ബെയ്റൂട്ടിലാണ് ഖുദ് സ് സേന ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മായില്‍ ഖാനി ഏറ്റവും ഒടുവില്‍ പോയിരുന്നത്. അവിടെ നിന്നാണ് ഇദ്ദേഹം അപ്രത്യക്ഷനാവുന്നത്. ഇതോടെ ഹസ്സന്‍ നസ്റള്ള, ഹാഷെം സഫിയെദ്ദീന്‍ എന്നീ ഹെസ്ബുള്ള നേതാക്കള്‍ പോയതിന് പിന്നാലെ ഇറാന്റെ ഖുദ് സ് സേനാ മേധാവി ഇസ്മായില്‍ ഖാനിയും കൊല്ലപ്പെട്ടിരിക്കാമെന്നാണ് സംശയിക്കപ്പെടുന്നത്. ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് തന്നെ ഇസ്രയേല്‍ ആക്രമണ ഭീഷണി ഭയന്ന് എവിടെയോ ഒളിവില്‍ ഇരിക്കുകയാണ്. ഇറാനിലും ലെബനനിലും യെമനിലും എല്ലാം ഇസ്രയേലിന്റെ ചാരശൃംഖല ശക്തമാണെന്നും ഇറാന്‍ രഹസ്യസേനയായ ഖുദ് സ് സേനയിലും ഇസ്രയേല്‍ ചാരന്മാര്‍ ഉള്ളതായി പറയുന്നു. വന്‍തുകയാണ് ചാരന്മാര്‍ക്ക് ഇസ്രയേല്‍ വെച്ചുനീട്ടുന്ന പ്രതിഫലം.
മനശ്ശാസ്ത്ര യുദ്ധം ജയിച്ച് ഇസ്രയേല്‍
ഇതോടെ ഇസ്രയേലിന്റെ മനശ്ശാസ്ത്ര യുദ്ധം കൃത്യമായി വിജയിച്ചിരിക്കുന്നു. കാരണം തീവ്രവാദ സേനയുടെ നേതാക്കള്‍ തന്നെ കൃത്യതയോടെ വധിക്കപ്പെടുന്നതോടെ അണികളില്‍ ആത്മവീര്യം തകരുകയാണ്. അതോടെ സേന തന്നെ ചിതറുന്ന യുദ്ധതന്ത്രമാണ് ഇസ്രയേല്‍ പയറ്റുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയുടെ സിഐഎയുടെ സഹായവും ഇസ്രയേലിനുണ്ട്.
ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ സായുധ സേനകള്‍ക്ക് പരിശീലനം നല്‍കുക, ലബനനിലെ ഹെസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതി എന്നീ തീവ്രവാദസംഘങ്ങള്‍ക്ക് ആയുധപരിശീലനവും ആയുധവും നല്കുക എന്നിവയാണ് ഇറാനിലെ ഖുദ് സ് സേനയുടെ പ്രധാന ജോലി. ഹെസ്ബുള്ള നേതാവ് ഹസന്‍ നസ്രുള്ളയെ ഇസ്രയേല്‍ വധിച്ചത്തിന് രണ്ട് ദിവസത്തിന് ശേഷം ഇസ്മയില്‍ ഖാനി ലെബനനിലെ ബെയ്റൂട്ടിലാണ് കാണപ്പെട്ടത്. പിന്നീട് അദ്ദേഹത്തെ കാണാനില്ലാത്ത സ്ഥിതിയാണ്. 2020ല്‍ യുഎസ് ആണ് ഖുദ് സ് സേനയുടെ തലവന്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വെച്ച് ബോംബാക്രമണത്തിലൂടെ വധിച്ചത്. അന്ന് യുഎസ് പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് യുഎസ് സേന ഖാസിം സുലൈമാനിയെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: