ഒഴിവുകള്‍ 50
വിശദവിവരങ്ങള്‍ www.eximbankindia.in/careers ല്‍
ഒരു വര്‍ഷത്തെ പരിശീലനകാലം പ്രതിമാസം 65000 രൂപ സ്റ്റൈപന്റ്.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിയമനം.
ദേശീയതലത്തിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് (എക്സിം) ബാങ്ക് ഓഫ് ഇന്ത്യ പരസ്യ നമ്പര്‍ HRM/ MT/2024-25/ 01 പ്രകാരം മാനേജ്മെന്റ് ട്രെയിനി (ബാങ്കിങ് ഓപ്പറേഷന്‍സ്) തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. (ജനറല്‍-22, എസ്സി-7, എസ്ടി-3, ഒബിസി നോണ്‍ ക്രീമിലെയര്‍ -13, ഇഡബ്ല്യുഎസ്-5, പിഡബ്ല്യുബിഡി-2). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www. eximbankindia.in/careers നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒക്ടോബര്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത: മൊത്തം 60 ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ ബിരുദം, എംബിഎ/പിജിഡിബിഎ/പിജിഡിബിഎം/എംഎംഎസ് (ഫിനാന്‍സ്) ഇന്റര്‍നാഷണല്‍ ബിസിനസ് /ഫോറിന് ട്രേഡ്) അല്ലെങ്കില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് (സിഎ), (ഐസിഎഐ മെമ്പര്‍ഷിപ്പ് നേടിയിരിക്കണം). ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. ഫുള്‍ടൈം റഗുലര്‍ കോഴ്സുകള്‍ പഠിച്ച് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ യോഗ്യ ത പരീക്ഷകള്‍ വിജയിച്ചിരിക്കണം.
പ്രായപരിധി 2024 ഓഗസ്റ്റ് ഒന്നിന് 21 വയസ്സ് തികഞ്ഞിരിക്കണം, 28 വയസ്സ് കവിയാനും പാടില്ല. എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ് 600 രൂപ, വനിതകള്‍/ഇഡബ്ല്യുഎസ്/പിഡബ്ല്യുബിഡി/എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 100 രൂപമതി. അപേക്ഷാ സമര്‍പ്പണത്തിനായുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന് നടപടികളും വിജ്ഞാപനത്തിലുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് പരിശീലനം. പ്രതിമാസം 65000 രൂപ വീതം സ്റ്റൈപന്റ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാകുന്നവരെ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 48480-85920 രൂപ ശമ്പള നിരക്കില്‍ സ്ഥിരമായി നിയമിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: