കൊച്ചി: വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒഡീഷ സ്വദേശി മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11.30യോടെ എടയാറിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഒഡീഷ സ്വദേശിയായ അജയ് വിക്രമന് എന്നയാളാണ് മരിച്ചത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബിനാനിപുരം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. ഉടൻ തീ ഉടൻ അണയ്ക്കാൻ കഴിഞ്ഞത് മറ്റ് അപകടങ്ങൾ ഉണ്ടാക്കുന്നത് തടഞ്ഞു.
ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം പുറത്ത് വന്നത്. എന്നാൽ കമ്പനിയിലെ മിനി ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പിന്നീട് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: