കൊച്ചി: ‘നരന്’ എന്ന മോഹന്‍ലാല്‍ സിനിമയിലെ ഈ ഗാനം ഓര്‍മ്മയുണ്ടോ? മുള്ളന്‍ കൊല്ലി എന്ന ഗ്രാമത്തിലെ വേലായുധന് എന്ന ഗ്രാമീണകഥാപാത്രത്തെ തന്റെ അഭിനയപാടവം കൊണ്ട് അവിസ്മരണീയമാക്കിയ മോഹന്‍ലാലിന്റെ പ്രകടനം ആരും മറക്കില്ല. അതില്‍ ഒരു പാട്ടുണ്ട്. ചെമ്പടകൊട്ടുന്ന അടിച്ചുപൊളി പാട്ട്.
മോഹന്‍ലാലിന്റെ ഒറിജിനല്‍ അടിച്ചുപൊളിപ്പാട്ട്:
ശൂരന്‍ പടയുടെ ചെമ്പടി കൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
മോഹന്‍ലാലും സംഘവും നടത്തുന്ന അടിച്ചുപൊളി നൃത്തമാണ് ഈ പാട്ടില്‍.
ഇന്‍സ്റ്റയിലെ വിഘ്നേഷിന്റെ സ്പൂഫ്:
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ കാണാന്‍ ഇവിടെ അമര്‍ത്തുക
പക്ഷെ ഇപ്പോള്‍ ഈ ഗാനം വേല്‍മുരുകനെ വാഴ്ത്തുന്ന പതിഞ്ഞ താളത്തിലുള്ള ഒരു ഭക്തിഗാനമാക്കി മാറ്റുകയാണ് ഒരു യുവാവ്. ഹിറ്റ് പാട്ടുകള്‍ക്ക് സ്പൂഫ് സൃഷ്ടിച്ച് അത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്ന വിഘ്നേഷ് വിശ്വംഭരനാണ് ഈ യുവാവ്. ഇന്‍സ്റ്റഗ്രാമില്‍ ഈ യുവാവ് പോസ്റ്റ് ചെയ്ത ഗാനത്തിന് പലരും ലൈക്കടിച്ചിട്ടുണ്ട്.
ആദ്യത്തെ ഏതാനും വരികള്‍ മാത്രം ഒരു റീലായി പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ്. ഇത് ഇഷ്ടപ്പെട്ട് സംഗീതസംവിധായകന് ദീപക് ദേവും പങ്കുവെച്ചിട്ടുണ്ട്. വിഘ്നേഷിന്റെ മുരുക ഭക്തി നിറഞ്ഞ രീതിയിലുള്ള പാട്ട് കേട്ടാല്‍ താന്‍ ഉണ്ടാക്കിയ അടിച്ചുപൊളി ഗാനത്തിന്റെ ഈണം ആരും മറന്നുപോകുമെന്നാണ് ദീപക് ദേവും പറയുന്നത്.
കൈതപ്രം എഴുതി എം.ജി. ശ്രീകുമാര്‍ പാടിയ നരനിലെ ഈ അടിച്ചുപൊളി പാട്ടിന്റെ ഇത്രയും വരികള്‍ മാത്രമാണ് വിഘ്നേഷ് വിശ്വംഭരന് പാടിയിരിക്കുന്നത്.
ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും
പുലരികതിരിൻ വെള്ളിത്തേര്
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: