ന്യൂദല്‍ഹി: ഫ്രഞ്ച് പ്രതിരോധ കമ്പനിയായ സഫ്രാന്‍ ഗ്രൂപ്പ് ഭാരതത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഫ്രാന്‍സിന് പുറത്തുള്ള കമ്പനിയുടെ ആദ്യ ഡിഫന്‍സ് ഇലക്ട്രോണിക്സ് യൂണിറ്റാണിത്. സൈനിക ആവശ്യത്തിനുള്ള സെന്‍സറുകളും ഇലക്ട്രോണിക്സ് ഭാഗങ്ങളുമാണ് ഇവിടെ നിര്‍മിക്കുക.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് ഭാരതത്തില്‍ യൂണിറ്റ് സ്ഥാപിക്കാന്‍ താത്പര്യമുണ്ടെന്ന് സഫ്രാന്‍ ഗ്രൂപ്പ് അറിയിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണ്‍, സൈനിക ഉപദേഷ്ടാവ് ഫാബിയന്‍ മാന്‍ഡോണ്‍ എന്നിവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.
റഫാല്‍ യുദ്ധവിമാനങ്ങളുടെയും സിവിലിയന്‍ വിമാനങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കായി ഫ്രഞ്ച് വിമാന നിര്‍മാതാക്കളായ ദസോഎവിയേഷന് ഉത്തര്‍പ്രദേശില്‍ ആരംഭിക്കുന്ന റിപ്പെയര്‍ ഫെസിലിറ്റിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
ചിപ്പ് നിര്‍മാണത്തിന് സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ യുഎസും ഭാരതവും തമ്മില്‍ ധാരണയായിട്ടുണ്ട്.
കൗണ്ടർ സ്വാം ഡ്രോണും സായുധ ഡ്രോൺ സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനൊപ്പം അന്തർവാഹിനികൾക്കായുള്ള ആളില്ലാ ഉപ ഉപരിതല, ഉപരിതല, വ്യോമ സംവിധാനങ്ങൾ അല്ലെങ്കിൽ അണ്ടർവാട്ടർ ഡ്രോണുകൾ എന്നിവയുമായി സംയുക്തമായി വികസിപ്പിക്കാനും ഫ്രാൻസ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: