കൊളംബോ: പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ശ്രീലങ്ക സന്ദര്‍ശിച്ചു. ഇന്നലെ കൊളംബോയിലെത്തിയ അദ്ദേഹം ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ, പ്രധാനമന്ത്രി ഹരിണി അമരസൂര്യ, വിദേശകാര്യ മന്ത്രി വിജിത ഹെരാത് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഭാരതം സന്ദര്‍ശിക്കുവാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി ജയശങ്കര്‍ ദിസനായകയെ ക്ഷണിച്ചു.
സമുദ്ര സഹകരണത്തിലും അയല്‍ രാജ്യങ്ങള്‍ ആദ്യം എന്നതിലും ഭാരതത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് ജയശങ്കര്‍ ആവര്‍ത്തിച്ചു. നിലവില്‍ ഭാരതം ശ്രീലങ്കയ്ക്ക് നല്കി വരുന്ന എല്ലാ വികസന സഹായങ്ങളും തുടരുമെന്നും ഉറപ്പുനല്‍കി. ശ്രീലങ്കന്‍ നാവിക സേന ഭാരതീയരായ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ ജയശങ്കര്‍ ആശങ്കയറിയിച്ചു. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ എന്നിവരുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: