പാലക്കാട്: മലയാളത്തിലെ മികച്ച സാഹിത്യ രചനകള്‍ക്ക് എല്ലാ വര്‍ഷവും നല്കുന്ന ഒ.വി. വിജയന് സ്മാരക സാഹിത്യ പുരസ്കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു. നോവല്‍, ചെറുകഥാ സമാഹാരം, യുവകഥ എന്നിവയ്ക്കാണ് പുരസ്കാരങ്ങളെന്ന് ഒ.വി. വിജയന് സ്മാരക സമിതി അറിയിച്ചു.
2021 ജനുവരി ഒന്നിനും 2023 ഡിസംബര്‍ 31 നും ഇടയില്‍ ഒന്നാം പതിപ്പായി പുറത്തിറങ്ങിയ നോവല്‍, കഥാസമാഹാരം എന്നിവയാണ് പരിഗണിക്കുന്നത്. വിവര്‍ത്തനങ്ങള്‍ പരിഗണിക്കില്ല. പ്രസാധകര്‍ക്കോ രചയിതാക്കള്‍ക്കോ വായനക്കാര്‍ക്കോ പുസ്തകം അയക്കാം. രണ്ടു കോപ്പികള്‍ അയക്കണം. പ്രായപരിധിയില്ല. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള മലയാള പുസ്തകങ്ങളും സ്വീകരിക്കും.
യുവകഥാ പുരസ്കാരത്തിന് 2024 ഒക്ടോബര്‍ 31 ന് 35 വയസ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. കോപ്പികള്‍ തപാലിലോ ഇ മെയിലിലോ അയക്കണം. ഒ.വി. വിജയന് സ്മാരക സമിതി അംഗങ്ങളും കഴിഞ്ഞ വര്‍ഷങ്ങളിലെ ജേതാക്കളും മത്സരത്തില്‍ പങ്കുചേരാന്‍ പാടില്ല. മത്സര ഫീസ് ഇല്ല.
മികച്ച നോവലിനും കഥാ സമാഹാരത്തിനും 25,000 രൂപയും പുരസ്കാര ഫലകവും പ്രശസ്തിപത്രവും മികച്ച യുവകഥക്കു 10,000 രൂപയും പുരസ്കാര ഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനം. രചനകള്‍ ഡിസംബര്‍ 31 നകം കിട്ടത്തക്ക വിധം തപാലിലോ കൊറിയറിലോ അയക്കണം. വിലാസം: സെക്രട്ടറി, ഒ.വി. വിജയന് സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരി പോസ്റ്റ്, പാലക്കാട്-678 701. ഇ-മെയില്‍: ീ്്ശഷമ്യമിാെമൃമസമാ@ഴാമശഹ.രീാ. ഫോണ്‍: 9447360097, 9447319967.
പ്രതികരിക്കാൻ ഇവിടെ എഴുതുക: