തിരുവനന്തപുരം: പൂജവയ്പിനോടനുബന്ധിച്ച് ഒക്ടോബര്‍ 11 ന്റെ അവധി പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം (യുവാസ് ) ആവശ്യപ്പെട്ടു. ഇതിനായി ഉന്നത വദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: ലക്ഷ്മി വിജയന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദുവിന് നിവേദനം സമര്‍പ്പിച്ചു.
യുവാസ് , എന്‍ ടി യു എന്നീ സംഘടനകളുടെ ആവശ്യം മാനിച്ച് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനോടകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: