തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ അര്‍ജുന്റെ കുടുംബത്തിന്റെ ദൈവമായി അവതരിക്കുകയും സൗഹൃദത്തിന്റെ പര്യായമായി മാറുകയും എങ്ങിനെയാകണം ഒരു മുതലാളി എന്ന് സമൂഹമാധ്യമങ്ങള്‍ വാഴത്തിപ്പാടുകയും ചെയ്ത മനാഫ് വില്ലനായി മാറിയിരിക്കുന്നോ?. അര്‍ജുന്റെ കുടംബത്തിന്റെ സമ്മതമില്ലാതെ ഓണ്‍ലൈനില്‍ പണം പിരിയ്ക്കുന്നെങ്കില്‍ അതിന് പിന്നില്‍ വലിയ തട്ടിപ്പ് പതിയിരിക്കുന്നുവെന്ന് അര്‍ജുന്റെ കുടുംബവും ബന്ധുക്കളും വിശ്വസിക്കുന്നു.
അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണി മുഴക്കണമെങ്കില്‍ ചിലതെല്ലാം അറിഞ്ഞതിനാലാണെന്നാണ് കരുതുന്നത്. അര്‍ജുന്റെ കുടുംബം പറയുന്നത് ഇതാണ്: “‘ഇമോഷനെ വിറ്റ് എല്ലാം ഒരാള്‍ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിര്‍ത്തിയില്ലെങ്കില്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് പൈസ വേണ്ട. ഞങ്ങള്‍ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും അദ്ദേഹത്തിന്റെ കയ്യില്‍ പണം നല്‍കുന്നതായി അറിഞ്ഞിട്ടുണ്ട്. അങ്ങനെ ആരും പണം കൊടുക്കരുതെന്നാണ് പറയുന്നത്’”.
‘രണ്ട് സര്‍ക്കാരിന്റെയും ശ്രമത്തിന്റെയും ഫലം ആണ് അര്‍ജുനെ കിട്ടിയത്. അര്ജുന് 75000 രൂപ സാലറി ഉണ്ട് എന്നത് ഒരു വ്യക്തി തെറ്റായി പറഞ്ഞ് പരത്തി. ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. അര്‍ജുന്റെ കുട്ടിയെ വളര്‍ത്തുമെന്ന് എന്ത് അടിസ്ഥാനത്തില്‍ ആണ് പറയുന്നത്. അദ്ദേഹത്തോട് ആരെങ്കിലും അത് ആവശ്യപ്പെട്ടിട്ടുണ്ടോ. ഞങ്ങള്‍ അതെല്ലാം ചെയ്യാന്‍ പ്രാപ്തരാണ്’.‘അര്ജുന് നഷ്ടപ്പെട്ടുവെന്നത് യഥാര്‍ഥ്യമാണ്. അതിന്റെ പേരില്‍ പിച്ച തെണ്ടേണ്ട അവസ്ഥ ഇല്ല. അത് ആ വ്യക്തി മനസിലാക്കണം. സഹായിച്ചില്ലെങ്കിലും കുത്തി നോവിക്കരുത്. ഞങ്ങളുടെ ദാരിദ്ര്യം ചൂണ്ടിക്കാട്ടി ചൂഷണം ചെയ്യുന്നു. അര്‍ഹതപ്പെട്ട ആളുകള്‍ക്ക് പണം കിട്ടട്ടെ’, -അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്റെ വാക്കുകളാണിത്.
അപ്പോള്‍ മനാഫിന്റെ യഥാര്‍ത്ഥ മോട്ടീവ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തലോ അതോ അതുപയോഗിച്ച് വലിയ രീതിയില്‍ പണപ്പിരിവ് നടത്തലോ എന്ന ചോദ്യവും ഉയരുകയാണ്. ഓണ്‍ലൈന്‍ പണപ്പിരിവ് എന്നത് കണക്കില്ലാത്ത കളിയാണ്. ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടാണ് നല്കിയതെങ്കില് അതിലേക്ക് എത്ര വന്നു എന്ന് ആര്‍ക്കുമറിയാന്‍ നിര്‍വ്വാഹമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ മനാഫിനെ വാഴ്ത്തിപ്പാടാന് തുടങ്ങിയതുമുതല്‍ ആണ് കാര്യങ്ങള്‍ നേരെ മറ്റൊരു ദിശയിലേക്ക് തിരിഞ്ഞത്. ആരില്‍ നിന്നൊക്കെ മനാഫ് പണം വാങ്ങിയിരിക്കുന്നു എന്നറിയില്ല. ഇക്കാര്യത്തില്‍ മനാഫ് തന്നെ വിശദീകരണം നല്‍കേണ്ട സാഹചര്യം വന്നിരിക്കുന്നു. കേരളം മാത്രമല്ല, ലോകമാകെയുള്ള മലയാളികള്‍ ഉറ്റുനോക്കിയിരുന്ന ഒരു ദുരന്തമായിരുന്നു അര്‍ജുന്റേത്. അതിനാല്‍ ഇതില്‍ പണപ്പിരിവ് എന്ന ആശങ്ക മനാഫിനെതിരെ ഉന്നയിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തന്നെ ഇടപെടേണ്ട സമയമായിരിക്കുന്നു എന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
താന്‍ പണം പിരിച്ചിട്ടുണ്ടെങ്കില് അത് തെളിയിക്കട്ടെ എന്നാണ് മനാഫ് വെല്ലുവിളിക്കുന്നത്. അത് തെളിയിക്കേണ്ട ജോലി ദുഖാര്‍ത്തരായ അര്‍ജുന്റെ കുടുംബാംഗങ്ങള്‍ക്കില്ല.
നന്മമരം തിന്മമരമായ കഥ-ഫിറോസ് കുന്നുമ്പറമ്പിലിന്റെ കഥ
നന്മമരമായി അറിയപ്പെട്ടിരുന്ന ഫിറോസ് കുന്നുമ്പറമ്പില്‍ എന്നയാളുടെ പല ഓണ്‍ലൈന്‍ പിരിവുകളിലും തട്ടിപ്പുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ അദ്ദേഹം സംശയത്തിന്റെ നിഴലിലായ കഥ ആര്‍ക്കും മറക്കാറായിട്ടില്ല. ഒരു കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച തുകയുടെ ബാക്കി ആ കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതോടെ ഫിറോസ് കുന്നുമ്പറമ്പില്‍ ആ കുടുംബത്തിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ നന്മമരം തിന്മമരമായി മാറി. നന്ദിയില്ലാത്ത രോഗികളെ നടുറോട്ടിലിട്ട് തല്ലിക്കൊല്ലണമെന്ന് വരെ ഫെയ്സ്ബുക്ക് ലൈവില്‍ ഫിറോസ് കുന്നുമ്പറമ്പിന്റെ നാവില്‍ നിന്നും കേരളം ഞെട്ടലോടെയാണ് കേട്ടത്. അതോടെ ഫിറോസ് കുന്നുമ്പറമ്പിലിലെ നന്മ ജനം തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: