കോട്ടയം: ജില്ലാ പോലീസ് മേധാവിക്കും സൈബര്സെല്ലിനും നല്കിയ പരാതികള്‍ അവഗണിക്കപ്പെട്ടതോടെ പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെ മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന് സ്കറിയ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി. കേസ് 10ന് പരിഗണിക്കും.
അന്‍വറുടെ പേരിലുള്ള വാര്‍ത്തകള്‍ ചെയ്തതിന്റെ പേരില്‍ തന്നെയും ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും താന്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളുടെ വീഡിയോ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം എഡിറ്റു ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നുമാണ് അന്‍വറിനെതിരായ പരാതി. ഇതേക്കുറിച്ച് പൊലീസിനു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഷാജന് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: