ലക്നൗ ; രാമനഗരിയായ അയോധ്യയിൽ ശാരദിയ നവരാത്രി പ്രമാണിച്ച് മാംസ വിൽപന നിരോധിച്ചു. സിറ്റി ഫുഡ് കമ്മീഷണർ മണിക് ചന്ദാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് . അയോധ്യയിലെ എല്ലാ മാംസവിൽപ്പനശാലകളും ഈ മാസം 3 മുതൽ 11 വരെ അടച്ചിടണാമെന്നാണ് ഉത്തരവ്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.മാംസവും മദ്യവും വിൽക്കുന്നതും വാങ്ങുന്നതും നിരോധിക്കണമെന്ന് രാമനഗരിയിലെ സന്യാസിമാരും പുരോഹിതൻമാരും മുമ്പ് പലതവണ ആവശ്യപ്പെട്ടിരുന്നു .ഇത് സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കത്തയക്കുകയും ചെയ്തിരുന്നു.
അയോദ്ധ്യയിൽ മാത്രമല്ല പഞ്ച കോശിയിലും മാംസവിൽപ്പനശാലകൾ നിരോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.മതപരമായ നഗരങ്ങളിലെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ ഉടൻ നിരോധിക്കണമെന്ന് സന്യാസിമാർ യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: