കാണ്‍പുര്‍: ബംഗ്ലാദേശിനെതിിരെയുള്ള രണ്ടാം ടെസറ്റില്‍ ഇന്ത്യയ്ക്കു 7 വിക്കറ്റ് ജയം. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 52 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 146 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സില്‍ 95 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 16 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. മഴ കാരണം രണ്ടു ദിവസം ഒരു പന്തു പോലും എറിയാൻ സാധിക്കാതിരുന്ന കളിയാണ് ഇന്ത്യ തിരിച്ചുപിടിച്ചത്
ഇന്ത്യയുടെ ആദ്യ വിക്കറ്റ് സ്ക്കോര്‍ 18 ല്‍ നില്ക്കുമ്പോള് വീണു. 8 റണ്‍സ് എടുത്ത നായകന് രോഹിത് ശര്‍മ്മയെ ഹസ്സന് മിര്‍സ പുറത്താക്കി. ശുംഭ്മാന് ഗില്ലിനെ (11) വിക്കറ്റിനു മുന്നില്‍ കുടുക്കി ഹസ്സന് മിര്‍സ ഇന്ത്യയുടെ രണ്ടാം വിക്കറ്റും വീഴ്ത്തിയെങ്കിലും ജയ്സ്വാളും (53) വിരാട് കൊഹ്ലിയും പരിക്കില്ലാതെ ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടു പോയി. ഏകദിന രീതിയില്‍ ബാറ്റ് വീശിയ ജസ്വാള് 43 പന്തില്‍ അര്‍ധശതകം തികച്ചു. ജയിക്കാന്‍ നാലു റണ്‍സ് അകലെ ജസ്വാള് (51) പുറത്തായി. താജുല്‍ ഇസ്മാനായിരുന്നു വിക്കറ്റ്.
വിരാട് കൊഹ്ലിയും(29) ഋഷഭ് പന്തും(4) പുറത്താകാതെനിന്നു.
ഒന്നാം ഇന്നിങ്സില്‍ അതിവേഗത്തില്‍ 285 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്ത ഇന്ത്യ 52 റണ്‍സ് ലീഡ് നേടിയിരുന്നു. ഇന്നലെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 26 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ന് അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന് ബംഗ്ലാദേശിന്റെ ശേഷിക്കുന്ന എട്ട് വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി.
ഇന്നലെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന് ഇന്ന് ഒരു വിക്കറ്റ് നേടിയപ്പോള്‍ ജഡേജ ഇന്ന് മൂന്ന് വിക്കറ്റുകള്‍ പിഴുതു. ബുംറ മൂന്നും അര്‍ഷ്ദീപ് ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശ് നിരയില്‍ ഷദ്മാന്‍ ഇസ്ലാം(50), സക്കീര്‍ ഹസന്(10), നജ്മുല്‍ ഹുസൈന് ഷാന്റോ(19), മുസ്ഫികര്‍ റഹിം(37) എനദ്നവരാണ് രണ്ടക്കം കടന്നവര്‍.
മൊമിനുല്‍ ഹഖിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിയത്. തകര്‍ച്ചയ്ക്കിടെയും ഷദ്മന്‍ ഇസ്ലാം ബംഗ്ലദേശിനായി അര്‍ധ സെഞ്ചറി തികച്ചു. നജ്മുല്‍ ഹുസെയ്ന്‍ ഷന്റോ, ലിറ്റന്‍ ദാസ്, ഷാക്കിബ് അല്‍ ഹസന് എന്നീ മധ്യനിര താരങ്ങളെ രവീന്ദ്ര ജഡേജ വീഴ്ത്തിയതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. മുഷ്ഫിഖര്‍ റഹീം മാത്രമാണ് മധ്യനിരയില്‍ കുറച്ചെങ്കിലും പിടിച്ചുനിന്നത്. 47-ാം ഓവറിലെ അവസാന പന്തില്‍ മുഷ്ഫിഖറിനെ ജസ്പ്രീത് ബുമ്ര ബോള്‍ഡാക്കി
ടെസ്റ്റിന്റെ ഏറിയ പങ്കും മഴ കൊണ്ടു പോയപ്പോള്‍ നാലാം ദിനത്തില്‍ അതിവേഗം ഇന്ത്യ ഒന്നാം ഇന്നിങ്സ് തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡും തീര്‍ത്താണ് ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചത്. അതിവേഗം 50, 100 ടീം ടോട്ടലുകള്‍ പടുത്തുയര്‍ത്തുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അതിവേഗം 150, 200, 250 റണ്‍സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: