ഹൽദ്വാനി ; ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് അൽമോറ ഹൽദ്വാനി കക്ഡിഘട്ടിലെ ബാബ നീം കരോരി ആശ്രമത്തിൽ ദർശനം നടത്തി . സഹതാരങ്ങൾക്കൊപ്പമാണ് ആശ്രമത്തിൽ റിങ്ക് എത്തിയത് .ഹനുമാൻ ചാലിസ പാരായണം ചെയ്ത് രണ്ട് മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷമാണ് താരങ്ങൾ മടങ്ങിയത്.
സഹതാരം ആര്യൻ ജുയാലിനും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പമാണ് കാക്ഡിഘട്ട് പ്രദേശത്തെ കോസി നദിയുടെ തീരത്തുള്ള ബാബ നീം കരോരി ആശ്രമത്തിലെത്തി റിങ്കുസിംഗ് പ്രാർത്ഥന നടത്തിയത് .ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് റിങ്കു സിംഗ് ഇവിടെയെത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: