ഗാസിപൂർ ; ലോകത്തെവിടെ പോയാലും ജന്മനാടിന്റെ ഓർമ്മകൾ നമ്മെ തേടിയെത്തും . അതിന് ഉദാഹരണമാണ് 129 വർഷം മുൻപ് ഇന്ത്യ വിട്ടു പോയ ആളിന്റെ ആറാം തലമുറയിൽപ്പെട്ട കൊച്ചുമകൻ ഇന്ത്യയിലേയ്‌ക്ക് മടങ്ങിയെത്തിയത്. ഗാസിപൂർ ജില്ലയിലെ സെയ്ദ്പൂർ തഹസിൽ ഏരിയയിലെ മംഗരി ഗ്രാമവാസിയായിരുന്ന ദുഖ്‌റാൻ, ഏകദേശം 129 വർഷങ്ങൾക്ക് മുമ്പ്, ദുഖ്‌റന് ഏകദേശം 25 വയസ്സുള്ളപ്പോഴാണ് കൊൽക്കത്തയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത് . 1895 മാർച്ച് 5-ന് 25-ാം വയസ്സിൽ കൊൽക്കത്തയിൽ നിന്ന് കപ്പൽമാർഗമാണ് ദുഖ്റാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയത്.
ഇന്നിപ്പോൾ ദുഖ്‌റാന്റെ കൊച്ചുമകൻ രാകേഷ് റോഷൻ ഭാര്യ യൂനിക്കൊപ്പമാണ് ഇന്ത്യയിലെത്തിയത്. രാകേഷിന്റെ മുത്തച്ഛൻ മുതൽ കുടുംബാംഗങ്ങൾ എല്ലാവരും പഴങ്ങളുടെയും പച്ചക്കറികളുടെയും വ്യാപാരികളായിരുന്നു. എന്നാൽ ഇപ്പോൾ, രാകേഷ് റോഷൻ ഒരു കമ്പനിയിൽ ഇൻഷുറൻസ് ഉപദേശകനായി ജോലി ചെയ്യുകയാണ്.
ബെംഗളൂരുവിലെ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് ആസ്ഥാനത്ത് നിന്നാണ് രാകേഷ് റോഷന് തന്റെ പൂർവികരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പൂർവ്വികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ രാകേഷ് റോഷൻ ബോധിൽ പോയിരുന്നു. അവിടെ നിന്ന് ജന്മഗ്രാമമായ മംഗരിയിലെത്തി. ഗ്രാമത്തിലെത്തിയ രാകേഷിനെയും ഭാര്യയെയും ഗ്രാമവാസികൾ മാലയിട്ട് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സ്വന്തം ഗ്രാമത്തിൽ എത്തിയ ഉടനെ ആ മണ്ണ് നെറ്റിയിൽ പുരട്ടിയണ് രാകേഷ് സന്തോഷം പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: