കോട്ടയം: എല്ലാ ജില്ലകളിലും ദിവ്യാംഗ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സക്ഷമ തീരുമാനിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. നിലവില്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ സക്ഷമയുടെ ദിവ്യാംഗ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ സക്ഷമയുടെ വാര്‍ഷിക പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഉമേഷ് അന്ദേര ഉദ്ഘാടനം ചെയ്തു.
സക്ഷമയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി റിട്ട. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബാലചന്ദ്രന് മന്നത്ത്, സെക്രട്ടറിയായി ഒ.ആര്. ഹരിദാസ്, ട്രഷറര്‍ ആയി റ്റി.എം. കൃഷ്ണകുമാര്‍ എന്നിവരേയും 21 അംഗ സംസ്ഥാന സമിതിയേയും പൊതുയോഗം തെരഞ്ഞെടുത്തു. നേത്രദാനം നിര്‍വഹിച്ച ഏഴ് കുടുംബങ്ങളെ സമ്മേളനത്തില്‍ ആദരിച്ചു. രണ്ട് ഭിന്നശേഷി കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനുകളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: