ഗാസ ; ഹമാസിന്റെ ആദ്യ തലവൻ ഇസ്മായിൽ ഹനിയയും ഇപ്പോൾ ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയും കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിന്റെ റഡാറിൽ അടുത്തത് ആരെന്ന ചോദ്യം ഉയരുന്നുണ്ട്. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കവെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീവ്രവാദം പൂർണമായി അവസാനിച്ചാലേ യുദ്ധം അവസാനിക്കൂ എന്നും വ്യക്തമാക്കിയിരുന്നു.
നെതന്യാഹുവിന്റെ ഈ പ്രസംഗത്തിന് തൊട്ടുപിന്നാലെ ഇസ്രായേൽ ബെയ്റൂട്ടിനെ ആക്രമിച്ചു. ന്യൂ ഓർഡർ ഓപ്പറേഷൻ പ്രകാരമായിരുന്നു ആക്രമണം. ഭീകരസംഘടനകളിലെ ഉന്നത കമാൻഡർമാരെ വധിക്കാനാണ് ഇസ്രായേൽ ഈ ഓപ്പറേഷൻ നടത്തുന്നത്.
ഹമാസിന്റെ തലവനാണ് യഹ്യ സിൻവാർ. നിലവിൽ ഹമാസുമായാണ് ഇസ്രായേലിന്റെ പ്രധാന പോരാട്ടം. 2023 ഒക്ടോബറിലാണ് ഹമാസ് ഇസ്രയേലിനെതിരെ ആദ്യത്തെ വലിയ ആക്രമണം നടത്തിയത്. അന്നുമുതൽ ഇരുവരും യുദ്ധം നടക്കുന്നുണ്ട്. യഹ്യ സിൻവാർ ആണോ ഇസ്രായേലിന്റെ അടുത്ത ലക്ഷ്യമെന്നാണ് ഇപ്പോൾ ചർച്ച.
ഇസ്രയേൽ ഇതിനകം നിരവധി ഹമാസ് കമാൻഡർമാരെ വധിച്ചിട്ടുണ്ട് .ഗാസയിൽ ജനിച്ച സിൻവാറും ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ പോയിട്ടുണ്ട്. 2011ൽ കരാർ പ്രകാരം സിൻവാറിനെ ഇസ്രായേൽ ജയിലിൽ നിന്ന് മോചിപ്പിച്ചു. അതിനുശേഷം സിൻവാർ ഹമാസിൽ ചേർന്നു.2017ൽ ഹമാസിന്റെ നേതാവായി സിൻവാർ തിരഞ്ഞെടുക്കപ്പെട്ടു. 2021ൽ ഇസ്രായേൽ സിൻ വാറിനെ കൊല്ലാൻ ശ്രമിച്ചിരുന്നുവെങ്കിലും സിൻവാർ രക്ഷപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവാണ് അലി ഖമേനി. നസ്റല്ലയുടെ കൊലപാതകത്തിന് ശേഷം ഇറാൻ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഹിസ്ബുള്ളയെയും ഹമാസിനെയും പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ ഇറാനാണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.
യെമനിലെ ഹൂത്തി സംഘടനയുടെ തലവൻ അബ്ദുൽ മാലിക് അൽ ഹൂത്തിയും ഇസ്രയേലിന്റെ റഡാറിൽ ഉണ്ട്. 2024 ജൂലൈയിലാണ് ഹൂതി സംഘടനകൾ ഇസ്രയേലിനെതിരെ ആദ്യമായി ആക്രമണം നടത്തിയത്. 2024 സെപ്തംബർ 17 ന് ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈൽ തൊടുത്തു. മിസൈൽ തൊടുത്തുവിട്ട ശേഷം അബ്ദുൾ മാലിക് പ്രസ്താവന ഇറക്കുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
ഞങ്ങൾ ഇസ്ലാമിൽ വിശ്വസിക്കുന്നുവെന്നും ഇസ്രയേലി ജനത ബങ്കറിൽ തന്നെ തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും അതിനാലാണ് ഞങ്ങൾ മിസൈൽ പ്രയോഗിക്കുന്നതെന്നും ഹൂതി സംഘടനകൾ പറഞ്ഞു. അന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹൂതി വിമതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: