വടക്കാഞ്ചേരി: ആചാര്യ വിനോബാ ഭാവെയുടെ ഭൂദാനപ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വിരജാനന്ദ തീര്‍ത്ഥ സ്വാമി (98) സമാധിയായി. വടക്കാഞ്ചേരി ജ്ഞാനാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശകമണ്ഡല്‍ മുന്‍ അധ്യക്ഷനുമായിരുന്നു. കുറച്ചു കാലമായി കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
മലപ്പുറം വെള്ളയൂരില്‍ കൃഷ്ണന് നായരുടേയും പാര്‍വതി എന്ന കുഞ്ഞുകുട്ടിയമ്മയുടേയും മകനാണ്. 1949 മുതല്‍ വെള്ളയൂര്‍ സ്കൂളില്‍ അദ്ധ്യാപകനായിരുന്നു. നിലമ്പൂര്‍ കോവിലകത്ത് നിന്ന് ആയിരം ഏക്കര്‍ ഭൂമി സര്‍വോദയ പ്രസ്ഥാനത്തിന് ദാനം കൊടുത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ഭൂദാനം കോളനിയില്‍ സ്കൂള്‍ ആരംഭിച്ച് രണ്ടു വര്‍ഷം പ്രധാന അദ്ധ്യാപകനായി ജോലി ചെയ്തു. 1992ല്‍ സ്വാമി ദയാനന്ദ തീര്‍ത്ഥയില്‍ നിന്ന് സംന്യാസം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: