ഷിംല ; ഹിമാചൽ പ്രദേശിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഒരാൾ മരിച്ചു. വിവിധ പ്രദേശങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട് . ഒട്ടേറെപേരെ കാണാതായിട്ടുണ്ട് .
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയികാണ് മേഘവിസ്ഫോടനം ഉണ്ടായത് . ഏകദേശം 25 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് സർക്കർ വൃത്തങ്ങൾ പറയുന്നത് . മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാത-5 ഉൾപ്പെടെ നിരവധി റോഡുകളും തടസ്സപ്പെട്ടു. സിർമൗർ, കംഗ്ര, ചമ്പ, സോളൻ, കുളു, ഷിംല, മാണ്ഡി ജില്ലകളിലും സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിർമൗർ ജില്ലയിലെ പർദുനി വനമേഖലയിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. പർദുനി ഗ്രാമവാസിയായ രംഗി റാം (37) ആണ് കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കടകളും രണ്ട് ചെറിയ പാലങ്ങളും രണ്ട് മില്ലുകളും നശിച്ചു.പോണ്ട സാഹിബിന് സമീപമുള്ള ബട്ട നദിയിലും ജലനിരപ്പ് ഉയർന്നു, പ്രദേശത്തെ വിളകൾക്ക് വൻ നാശം സംഭവിച്ചു. റിപ്പോർട്ടുകൾ പ്രകാരം നദിക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലെ ഡസൻ കണക്കിന് വീടുകൾ അപകടാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: