കൊച്ചി: മനുഷ്യജീവിതത്തിന്റെ മുഴുവന്‍ തലങ്ങളെയും സ്പര്‍ശിക്കുന്ന രീതിയിലാണ് സ്വ്ച്ഛഭാരത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് പറഞ്ഞു. പട്ടാളപ്പുഴുവിനെ (ബ്ലാക് സോള്‍ജിയര്‍ ഫ്ലൈ) ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്കരണ യൂണിറ്റ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2047 ആവുന്നതോടെ ഭാരതം വികസിത രാജ്യമായി മാറും. ഇത് മുന്നില്‍ക്കണ്ട് വികസനത്തിന്റെ ഉപോല്‍പ്പന്നമായ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയ്ക്കാണ് സ്വച്ഛഭാരത് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
സ്വച്ഛഭാരത് കാമ്പയിനിന്റെ ഭാഗമായി പച്ചക്കറി-മത്സ്യ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. പട്ടാളപ്പുഴുവിന്റെ ലാര്‍വ ഉപയോഗിച്ച് ജൈവമാലിന്യങ്ങള്‍ പ്രോട്ടീന്‍ ഉറവിടമാക്കി സംസ്കരിച്ചെടുക്കും. മത്സ്യത്തീറ്റ ഉല്പാദനത്തില് ഫിഷ് മീലിന് പകരമായി ഇവ ഉപയോഗിക്കാനാകും.
കടലില്‍ കൃത്രിമ പാരുകള്‍ (ആര്‍ട്ടിഫിഷ്യല്‍ റീഫ്) സ്ഥാപിക്കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കിവരികയാണ്. മത്സ്യോല്പാദനം കൂട്ടാന്‍ ഇത് സഹായിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്രാക്കിഷ്വാട്ടര്‍ അക്വാകള്‍ച്ചര്‍ ഡയറക്ടര്‍ ഡോ. കുല്‍ദീപ് കെ. ലാല്‍, സിഎംഎഫ്ആര്‍ഐ ഷെല്‍ഫിഷ് ഫിഷറീസ് ഡിവിഷന് മേധാവി ഡോ. എ.പി. ദിനേശ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: