ന്യൂഡൽഹി ; ഇസ്ലാമിക മതമൗലികവാദത്തിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസി (എൻഐഎ) തുടർച്ചയായി നടപടികൾ സ്വീകരിച്ചുവരികയാണ്. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുമെന്ന് സ്വപ്നം കാണുന്ന, ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന മതമൗലികവാദ സംഘടനയായ ഹിസ്ബുത്തഹ്രീറിനെതിരെയും ശക്തമായ നടപടിയാണ് എൻ ഐ എ സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ 11 ഇടങ്ങളിലാണ് ഇന്ന് എൻഐഎ റെയ്ഡ് നടത്തിയത്.
തമിഴ്നാട്ടിലെ റോയപ്പേട്ടയിൽ താമസിക്കുന്നവരിൽ ചിലർ ഹിസ്ബുത്തഹ്രീറിൽ ആളുകളെ ഉൾപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തിയതായി ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പറയുന്നു. നിലവിൽ എൻഐഎയും ഇക്കാര്യം അന്വേഷിക്കുകയാണ്. ഇതിന്റെ സൂചനകളെ പറ്റി വിവരം ലഭിച്ചതിനെ തുടർന്ന് പുതുക്കോട്ട, കന്യാകുമാരി, താംബരം തുടങ്ങി 11 ഇടങ്ങളിലാണ് പരിശോധന നടത്തിയത് .
നേരത്തെ ഹിസ്ബുത്തഹ്രീറുമായി ബന്ധമുള്ള 16 പേർ മധ്യപ്രദേശിൽ അറസ്റ്റിലായിരുന്നു. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്ന ഇസ്ലാമിക സംഘടനയാണ് ഹിസ്ബുത്തഹ്രീർ. അല്ലാഹുവിൽ വിശ്വസിക്കാത്ത സമ്പ്രദായം നിർത്തലാക്കണമെന്ന് ഹിസ്ബുത്തഹ്രീറിന്റെ വെബ്സൈറ്റിൽ പറഞ്ഞിട്ടുമുണ്ട്. 1952-ൽ ജറുസലേമിൽ രൂപീകൃതമായ ഈ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ ആസ്ഥാനം ലണ്ടനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: