ന്യൂഡല്‍ഹി: ഹരിയാന കോണ്‍ഗ്രസില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണമുന്നയിച്ച് ബിജെപി നേതാവ് അമിത് മാളവ്യ . രണ്ട് തവണ ഹരിയാന എംഎല്‍എയായ ശാരദ റാത്തോഡിന്റെ വീഡിയോ പങ്കിട്ടുകൊണ്ടാണ് ഈ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് തനിക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചുവെന്നും ഇതു വരെ തെറ്റ് എന്താണെന്ന് മനസ്സിലായില്ലെന്നും ശാരദ വീഡിയോയില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നത് ശരീരവും പണവും നല്കിയാലാണെന്നും വീഡിയോയിലുണ്ട്.
ഇതു പങ്കിട്ടുകൊണ്ട്, ഇത്തരം സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് അമിത് മാളവ്യ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് സിമി റോസ് ബെല്‍ ജോണ്‍ പാര്‍ട്ടിയില്‍ കാസ്റ്റിംഗ് കൗച്ച് ആരോപിച്ചതിന് പിന്നാലെയാണ് മറ്റൊരു വനിതാ നേതാവായ ശാരദ റാത്തോഡ് അതേ ആരോപണം ആവര്‍ത്തിക്കുന്നത്.
ആരോപണം ഉന്നയിച്ചതിനു പിന്നാലെ സിമിയെ കെ.പിസിസി പുറത്താക്കിയിരുന്നു. ഷാനിമോളും ബിന്ദു കൃഷ്ണയും അടക്കമുള്ള മറ്റു വനിതാ നേതാക്കള്‍ സിമിക്കെതിരെ പരാതി നല്‍കിയെന്ന കാരണം പറഞ്ഞായിരുന്നു പുറത്താക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: