കൊച്ചി: ഇ.വൈ കമ്പനിയില്‍ ജോലി ചെയ്യവേ മരണമടഞ്ഞ അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ കങ്ങരപ്പടിയിലെ വീട്ടിലെത്തി മന്ത്രി എം.ബി. രാജേഷ് സന്ദ4ശിച്ചു. അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
കൊള്ള ലാഭത്തിനു വേണ്ടി ജീവനക്കാരെ പിഴിഞ്ഞെടുക്കുന്നതിന്റെ ഇരയും രക്തസാക്ഷിയുമാണ് അന്നയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവധി ദിവസങ്ങളുള്‍പ്പടെ പതിനഞ്ചും പതിനാറും മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതമാക്കി അക്ഷരാര്‍ഥത്തില്‍ പിഴിഞ്ഞെടുക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
യുവജന കമ്മീഷന് ചെയര്മാന് എം.ഷാജര്‍, കമ്മീഷന് അംഗം അബേഷ് അലോഷ്യസ് എന്നിവരും വീട് സന്ദര്‍ശിച്ചു. അന്നയുടെ അമ്മ ഇ.വൈ കമ്പനിയുടെ ഇന്ത്യന്‍ മേധാവി രാജീവ് മേമനിക്ക് അയച്ച കത്തിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: