ലക്നൗ : അസുഖം ഭേദമാക്കാനെന്ന വ്യാജേന ഹിന്ദു വ്യവസായിയെ മതം മാറ്റി ഇസ്ലാമാക്കിയ മൗലവി അറസ്റ്റിൽ .ഉത്തർപ്രദേശ് ഗാസിയബാദ് സാക്കിർ കോളനിവാസി മൗലവി അബ്ദുൾ റഹ്മാനാണ് യുവ വ്യവസായി ശ്രീഷ് ഓജയെ നിർബന്ധിച്ച് മതം മാറ്റിയത്.
മാത്രമല്ല യുവാവിനെ കൊണ്ട് മുസ്ലിം യുവതിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയും, ഏഴു ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തു.വ്യവസായിയുടെ ഭാര്യയാണ് മൗലവിയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്.
12 വർഷമായി വൃക്കരോഗതിന് ചികിത്സയിലാണ് ശ്രീഷ് ഓജയുടെ ഭാര്യ. ശ്രീഷ് ഓജ 2022 ൽ എസ്എസ് അസോസിയേറ്റ്സ് എന്ന പേരിൽ ഒരു കൺസൾട്ടൻസി സ്ഥാപനം ആരംഭിച്ചിരുന്നു.എന്നാൽ 2023-ൽ, ബിസിനസ്സ് തകർനന്ന് സാമ്പത്തിക സ്ഥിതി മോശമായി.ഇതിനിടെയാണ് ശ്രീഷ് മൗലവിയുമായി ബന്ധപ്പെടുന്നത്.ഭൂതോച്ചാടനവും നാടൻ മരുന്നുകൾ നൽകുന്ന ജോലിയുമാണ് താൻ ചെയ്യുന്നതെന്നാണ് മൗലവി അബ്ദുൾ റഹ്മാൻ ഇവരോട് പറഞ്ഞത്.
ഭാര്യയുടെ രോഗം ഭേദമാക്കാൻ എന്ന പേരിൽ മൗലവി യുവാവിനെ കൊണ്ട് മതം മാറ്റിക്കുകയായിരുന്നു. മാത്രമല്ല അഞ്ച് മാസത്തിനുള്ളിൽ വ്യവസായിയിൽ നിന്ന് ഏഴ് ലക്ഷം രൂപ മൗലവി തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: