ആലപ്പുഴ: ആലപ്പുഴയില്‍ എംപോക്സ് എന്ന സംശയത്തില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്തു നിന്ന് എത്തിയ ആള്‍ക്കാണ് രോഗലക്ഷണങ്ങള്‍.
ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കുടുംബം ക്വാറന്റീനിലാണ്.
അതിനിടെ കണ്ണൂരില്‍ എംപോക്സ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. അബുദാബിയില്‍ നിന്നെത്തിയ സ്ത്രീ പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്ക് ചിക്കന്‍ പോക്സാണെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: