കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തി. കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് നടി ഹാജരായത്. അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് മൊഴി നല്‍കിയത്.
കൊച്ചിയില്‍ വന്ന് മൊഴി നല്കാന് ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
ഇതിനായുളള അനുമതി വാങ്ങിയ അന്വേഷണ സംഘം കൊച്ചിയിലെ കോടതി മുഖാന്തിരം കൊല്‍ക്കത്തയിലേക്ക് രേഖകള്‍ അയച്ച് നല്‍കുകയായിരുന്നു. 2009-2010 കാലഘട്ടത്തില്‍ പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി. സംഭവം വിവാദമായതിനെ തുടര്‍ന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: