തിരുവനന്തപുരം: ശുചീകരണ തൊഴിലാളികള്‍ക്കായി ദേശീയ സഫായി കരംചാരീസ് കമ്മീഷനും ഇന്ത്യ പോസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി അന്ത്യോദയ ശ്രമിക് സുരക്ഷപ യോജന എന്ന പേരില്‍ പത്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിച്ചതായി ദേശീയ സഫായി കരംചാരീസ് കമ്മീഷന് അംഗം ഡോ.പി.പി വാവ അറിയിച്ചു.
499 രൂപയാണ് അന്ത്യോദയ ശ്രമിക് സുരക്ഷ യോജന ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം തുക. ദേശീയ സഫായി കരംചാരീസ് ഫിനാന്‍ഷ്യല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് വഴി കാര്‍ഷിക-വ്യവസായ-സേവനമേഖലകളില്‍ ശുചീകരണ തൊഴിലാളികള്‍ക്കായി സ്വയംതൊഴില്‍ പരിശീലന പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്നുണ്ടെന്നും ഡോ.പി.പി വാവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: