കാഠ്മണ്ഡു: ഇന്ത്യയിലെ ഹിന്ദു തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ വിമാന സർവീസുകൾ ആരംഭിച്ച് നേപ്പാൾ സ്വകാര്യ വിമാനക്കമ്പനിയായ ബുദ്ധ എയർ.
ഹിമാലയൻ രാഷ്ട്രത്തിൽ നിന്നുള്ള തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും വർദ്ധിച്ച ആവശ്യത്തെ തുടർന്നാണ് കാഠ്മണ്ഡുവിൽ നിന്ന് ഇന്ത്യയിലെ വാരണാസിയിലേക്കുള്ള തങ്ങളുടെ വിമാനങ്ങൾ ആഴ്ചയിൽ മൂന്നായി ഉയർത്തുന്നതെന്ന് എയർലൈൻസ് പ്രഖ്യാപിച്ചു. നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വാരണാസിയിലേക്ക് ആഴ്ചയിൽ രണ്ട് വിമാന സർവീസ് നടത്തുന്ന ബുദ്ധ എയർ, എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലെ ഫ്ലൈറ്റുകളോടെ ഇത് മൂന്നായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.
യാത്രക്കാരുടെ ആവശ്യം വർധിച്ചതിനെ തുടർന്നാണ് വാരണാസിയിലേക്ക് വിമാനങ്ങൾ സർവീസ് നടത്തിയതെന്ന് ബുദ്ധ എയറിലെ ഇൻഫർമേഷൻ ഓഫീസർ ദിപേന്ദ്ര കർണൻ പറഞ്ഞു.
വിജയ ദശമി, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ സമ്മർദ്ദവും വരാനിരിക്കുന്ന ടൂറിസ്റ്റ് സീസണും കണക്കിലെടുത്താണ് കാഠ്മണ്ഡു-വാരണാസി റൂട്ടിൽ വിമാനങ്ങൾ കൂട്ടിച്ചേർത്തതെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: