വിജയവാഡ: ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ വൈഎസ്ആർ കോൺഗ്രസ് സർക്കാർ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ നെയ്ക്ക് പകരം തിരുപ്പതി പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നതായി ആരോപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു . എക്സിലെ ഒരു പോസ്റ്റിലാണ് അദ്ദേഹം ഏറെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
“തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. തിരുപ്പതി പ്രസാദത്തിൽ ജഗൻ ഭരണകൂടം നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാത്ത വൈഎസ് ജഗനും വൈഎസ്ആർസി പാർട്ടി സർക്കാരിനേയും കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു” – അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ആന്ധ്രപ്രദേശ് മന്ത്രി നാരാ ലോകേഷാണ് തന്റെ അഛനായ മുഖ്യമന്ത്രി നായിഡുവിന്റെ ഈ വീഡിയോ ക്ലിപ്പ് പങ്കിട്ടത്.
കലിയുഗത്തിലെ പരീക്ഷണങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കുന്നതിനായി ഭൂമിയിലേക്ക് വന്ന മഹാവിഷ്ണുവിന്റെ അവതാരമായ വെങ്കിടേശ്വരനായിട്ടാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. തൽഫലമായി ഈ സ്ഥലത്തിന് കലിയുഗ വൈകുണ്ഠം എന്ന പേര് ലഭിച്ചു. ദൈവം കലിയുഗ പ്രത്യക്ഷ ദൈവം എന്നും അറിയപ്പെടുന്നു. ഈ പുണ്യക്ഷേത്രത്തിലെ ആചാരങ്ങൾക്കാണ് ജഗൻ സർക്കാർ കൊള്ളരുതായ്മ ചെയ്തിരിക്കുന്നത്.
അതേ സമയം ടിഡിപി, ജനസേന, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് നിലവിൽ ആന്ധ്രപ്രദേശ് ഭരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 175-ൽ 164 സീറ്റുകൾ നേടി സഖ്യം വൻ വിജയം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: