ന്യൂദല്‍ഹി: വനവാസി സമൂഹങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രധാന് മന്ത്രി ജന്‍ജാതിയ ഉന്നത് ഗ്രാമ അഭിയാന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. പദ്ധതിക്ക് 79,156 കോടിയാണ് ചെലവിടുക. ഇതില്‍ 56,333 കോടി രൂപ കേന്ദ്ര വിഹിതമാണ്. സംസ്ഥാന വിഹിതം 22,823 കോടിയും). വനവാസി സമൂഹങ്ങള്‍, വനവാസി ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലെ വനവാസി കുടുംബങ്ങളുടെ സാമ്പത്തിക സാമൂഹ്യ ഉന്നമനമാണ് ലക്ഷ്യം.
2024-25ലെ ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. അഞ്ചു കോടിയിലധികം വനവാസികള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയില്‍ 63,000 ഗ്രാമങ്ങളാണ് ഉള്‍പ്പെടുക.
2011ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 705ലധികം ഗോത്രവര്ഗങ്ങളിലായി 10.45 കോടി പട്ടിക വര്‍ഗക്കാരുണ്ട്.
വീടുകള്‍, കുടിവെള്ളം, ഇന്റര്‍നെറ്റ്, ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമുള്ള ഇന്‍ഷ്വറന്‍സ്, പോഷകാഹാരം, വിദ്യാഭ്യാസം, മെച്ചപ്പെട്ട ചികിത്സ എന്നിവ വനവാസികള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: