തിരുവനന്തപുരം: വിദ്യാഭ്യാസ ഗവേഷണ മേഖലകളെ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരുങ്ങുന്ന ബംഗാള്‍ രാജ്ഭവന്, ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റ് ചെയര്‍ സ്ഥാപിച്ചതായി ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റ് അറിയിച്ചു.
അദ്ധ്യാപനം, പരിശീലനം, പാഠ്യപദ്ധതി വികസനം, നയ ശുപാര്‍ശകള്‍, വിദ്യാഭ്യാസ ഗവേഷണം എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ സമീപനത്തിലൂടെ സമ്പൂര്‍ണ്ണ ബോധത്തിനായുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആസ്ഥാനമായി ബംഗാളിലെ രാജ്ഭവനില്‍ പുതിയ ചെയര്‍ പ്രവര്‍ത്തിക്കും. ഡോ. കിരണ്‍ വ്യാസാണ് ചെയറിന്റെ ആധ്യക്ഷം വഹിക്കുന്നത്.
വിദ്യാഭ്യാസ സമ്പ്രദായങ്ങളും ചട്ടക്കൂടുകളും വര്‍ധിപ്പിക്കുന്നതിന് നയപരമായ ശുപാര്‍ശകള്‍ രൂപീകരിക്കുന്നതില്‍ ഇടപെടല്‍, വിദ്യാഭ്യാസ ഗവേഷണം, ഐ തിയറിയെ കുറിച്ചുള്ള മള്‍ട്ടി ഡിസിപ്ലിനറി റിസേര്‍ച്ച്, പ്രഭാഷണങ്ങള്‍, കോണ്‍ഫറെന്‍സുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്ക് ചെയര്‍ ഊന്നല്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: