ന്യൂദല്‍ഹി: മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവച്ച സാഹചര്യത്തില്‍ ആപ്പ് നേതാവ് അരവിന്ദ് കേജ്രിവാള് ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗീക വസതി ഒഴിയും. മുഖ്യമന്ത്രിയായിരിക്കെ കേജ്രിവാളിന് ലഭിച്ചിരുന്ന എല്ലാ പ്രത്യേക സൗകര്യങ്ങളും അദ്ദേഹം ഉപേക്ഷിക്കുമെന്ന് എഎപി എംപി സഞ്ജയ് സിങ് അറിയിച്ചു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒൗദ്യോഗിക വസതി ഒഴിയരുതെന്ന് ആപ്പ് അനുകൂലികള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കേജ്രിവാള് നിരസിച്ചു. അദ്ദേഹം കുടുംബത്തോടൊപ്പം ദല്‍ഹിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സഞ്ജയ് സിങ് പറഞ്ഞു. ചൊവ്വാഴ്ചയാണ് അരവിന്ദ് കേജ്രിവാള് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനക്ക് രാജിക്കത്ത് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: